അംഗസംഖ്യയില്‍ ലോകത്തിലെ രണ്ടാമത്തെ ക്‌നാനായ പ്രവാസി സംഘടനയാണ് യു.കെ.കെ.സി.എ. കഴിഞ്ഞ ഏതാനും വര്ഷെങ്ങളായി യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന ചടങ്ങാണ് ഈ സംഘടന ഓരോവര്ഷേവും വിജയകരമായി സംഘടിപ്പിക്കുന്ന കണ്വ്ന്ഷുന്‍.
സ്‌കൂള്‍ വിദ്യാര്ത്ഥി കള്ക്കുനവരെ സ്വന്തമായി വെബ്‌സൈറ്റുള്ള ഈ കാലഘട്ടത്തില്‍ ഈ സംഘടനയ്ക്കും അത്തരത്തിലൊന്നുണ്ട്. എന്നാല്‍ യു.കെ.കെ.സി.എ.യെക്കുറിച്ച് എന്തെങ്കിലും അറിയണമെന്ന ആഗ്രഹത്തോടെ ഈ സൈറ്റ് സന്ദര്ശി.ക്കുന്ന ഒരാള്‍ നിരാശനാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ സംഘടന എന്ന്, എങ്ങനെ ആരംഭിച്ചു, മുന്പ്രകവര്ത്ത്കര്‍ ആരൊക്കെയാണ് - ഇതുപോലുള്ള വിവരങ്ങളൊന്നും ഈ സൈറ്റിലില്ല.
യു.കെ.കെ.സി.എയ്ക്ക് നാളിതുവരെ താഴെപ്പറയുന്ന നാലു പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ട്:
1) റെജി മഠത്തിലേട്ട്
2) സിറിള്‍ കൈതവേലില്‍
3) സിറിള്‍ പടപുരയ്ക്കല്
4) ഐന്സ്റ്റീന്‍ വാലയില്‍
സംഘടനയുടെ പുരോഗമനത്തിനുവേണ്ടിയും, യു.കെ.യിലെ ക്‌നാനായ സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയും ഇവര്‍ നല്കിെയിട്ടുള്ള സംഭാവനകള്‍ സമുദായാംഗങ്ങളുടെ ഓര്മ്മൊയില്‍ ഉണ്ടാവണം.
ഞങ്ങള്‍ നടത്തുന്ന ഈ അഭിപ്രായ വോട്ടെടുപ്പില്‍ നിങ്ങളുടെ നോട്ടത്തില്‍ സംഘടനയെ ഏറ്റവും കാര്യക്ഷമമായി നയിച്ച പ്രസിഡന്റിന് വോട്ടു നല്കുയക.
ഈ പോളിംഗ് യു.കെ.യിലെ ക്‌നാനായക്കാരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ആര്ക്കുഗവേണമെങ്കിലും ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഇതിന്റെ ഫലം സ്‌നേഹ സന്ദേശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഇതുപോലുള്ള പോളിംഗ് ഭാവിയിലും നടത്തുന്നതാണെന്ന ഉറപ്പോടെ,
പത്രാധിപര്‍,
സ്‌നേഹ സന്ദേശം.